Click to learn more 👇

കണ്ണൂരില്‍ ഓടുന്ന ട്രെയിനിന്റെ അടിയില്‍ പാളത്തോട് ചേര്‍ന്ന് കിടന്നു, ട്രെയിൻ പോയ ശേഷം എഴുനേറ്റ് നടന്നു പോയി: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

തീവണ്ടി കടന്നുപോകുമ്ബോള്‍ പാളത്തില്‍ കമിഴ്ന്നുകിടന്നയാള്‍ ഒരു പരിക്കും കൂടാതെ രക്ഷപ്പെട്ടു.


ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് കണ്ണൂർ പന്നേൻപാറയിലായിരുന്നു സംഭവം. തീവണ്ടി കടന്നുപോകുന്ന സമയമത്രയും ഇയാള്‍ പാളത്തില്‍ അമർന്നുകിടന്നു. വണ്ടി പോയ ശേഷം കൂസലില്ലാതെ എഴുന്നേറ്റ് പോകുന്നതും വീഡിയോ ദൃശ്യത്തില്‍ കാണാം. നാലുമുക്ക് സ്വദേശിയാണ് ഇയാളെന്നാണ് വിവരം.


പാളത്തിനു സമീപത്തു നിന്ന് ആരോ പകർത്തിയതാണ് ദൃശ്യം. സംഭവത്തില്‍ റെയില്‍വെ പോലീസ് അന്വേഷണം തുടങ്ങി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക