Click to learn more 👇

കൊഴുപ്പ് ഉരുക്കി തടിയൊതുക്കാം; ജീരകവെള്ളവും ചെറുചൂടുള്ള നാരങ്ങ വെള്ളവും


 

അമിതവണ്ണം എന്നത് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കാരണം രോഗാവസ്ഥകളും ആത്മവിശ്വാസക്കുറവും എല്ലാം തടി മൂലം പലരേയും ബാധിക്കുന്നു.

എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. 


അതിനായി ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. അതും വീട്ടില്‍ തന്നെ ചെയ്യുന്നത് വഴി നിങ്ങളുടെ ഇളകാത്ത തടിയും കൊഴുപ്പും നമുക്ക് ഇളക്കി മാറ്റാന്‍ സാധിക്കുന്നു. ആരോഗ്യകരമായ പാനീയം തയ്യാറാക്കുന്നതിലൂടെ അമിതവണ്ണം എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.


ആരോഗ്യകരമായ പാനീയം ഉപയോഗിച്ച്‌ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. അതിനായി ചെറുചൂടുള്ള നാരങ്ങ വെള്ളവും ജീരക വെള്ളവും ഉപപയോഗിക്കാം. കാരണം തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ടും സവിശേഷമായ ഗുണങ്ങള്‍ നല്‍കുന്നു. അധിക കിലോ കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍ എങ്ങനെ സഹായിക്കുമെന്ന് നമുക്ക് നോക്കാം.

ചെറുചൂടുള്ള നാരങ്ങ വെള്ളം


ചെറുനാരങ്ങാനീരും ചെറുചൂടുള്ള വെള്ളവും ചേര്‍ത്ത് തയ്യാറാക്കുന്ന നാരങ്ങ വെള്ളം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വെറും വയറ്റില്‍ സ്ഥിരമായി അല്‍പം കുടിക്കുന്നത് വഴി ശരീരത്തില്‍ നിന്ന് നിര്‍ജ്ജലീകരണത്തെ പൂര്‍ണമായും പുറന്തള്ളുന്നതിന് സഹായിക്കും. കൂടാതെ ദഹനത്തെ മികച്ചതാക്കുകയും ചെയ്യും. നാരങ്ങയിലെ സിട്രിക് ആസിഡിന് കൊഴുപ്പ് കത്തുന്നത് വര്‍ദ്ധിപ്പിക്കാനും വയറുവേദന കുറയ്ക്കാനും മികച്ചതാണ്.


ജീരക വെള്ളം


ജീരകം രാത്രി മുഴുവന്‍ കുതിര്‍ത്ത് പിറ്റേന്ന് രാവിലെ തിളപ്പിച്ചാണ് ജീരക വെള്ളം തയ്യാറാക്കുന്നത്. ഈ പാനീയം അതിന്റെ ദഹന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് എന്നതാണ് കാര്യം. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നിരവധി ആന്റിഓക്‌സിഡന്റുകള്‍ ജീരക വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ശരീരത്തില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരത്തെ കുറയ്ക്കുന്നതിന് വേണ്ടി ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നാണ് ജീരക വെള്ളം. രാവിലെ വെറും വയറ്റില്‍ അല്‍പം ജീരകവെള്ളം കുടിക്കുന്നത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.


രണ്ടില്‍ മികച്ചത് ഏത്?


ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇതില്‍ ഏതാണ് ഏറ്റവും മികച്ചത് എന്നത് പലര്‍ക്കും അറിയില്ല. രണ്ട് പാനീയങ്ങളും ശരീരഭാരം കുറയ്ക്കാന്‍ പ്രത്യേക ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ചെറുചൂടുള്ള നാരങ്ങാവെള്ളം വിറ്റാമിന്‍ സി വര്‍ധിപ്പിക്കുന്നു. എന്നാല്‍ അതേസമയം ജീരക വെള്ളം അതിന്റെ ആന്റിഓക്സിഡന്റ് അടങ്ങിയ ദഹനത്തെ സഹായിക്കുന്നു. ഇവയില്‍ ഏത് തിരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ ആരോഗ്യ സ്ഥിതിയേയും മറ്റ് ഘടകങ്ങളേയും ആശ്രയിച്ചാണ്. രണ്ടും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.

ആരോഗ്യ ഗുണങ്ങള്‍ രണ്ട് തരത്തിലും


ഈ രണ്ട് പാനീയങ്ങള്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും നാരങ്ങ വെള്ള ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ജീരക വെള്ളത്തില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഇത് ദഹനാരോഗ്യത്തിനും സഹായിക്കുന്നു. രണ്ട് പാനീയങ്ങളും തയ്യാറാക്കുന്നതിന് വേണ്ടി വളരെ എളുപ്പമായതിനാല്‍ അത് നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിനും എളുപ്പമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ അവരുടെ ദിനചര്യയില്‍ ഈ പാനീയങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക