Click to learn more 👇

അമിത വേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം


 

ദേശീയപാതയില്‍ സ്കൂട്ടറില്‍ ടോറസ് ലോറിയിടിച്ച്‌ യുവതി മരിച്ചു. നഗരസഭ 34-ാം വാർഡ് തൈയ്യില്‍പാടം വീട്ടില്‍ ഉത്തമൻ- ഉഷ ദമ്ബതികളുടെ മകള്‍ നിഷാമോള്‍ (39) ആണ് മരിച്ചത്.


ചേർത്തല അർത്തുങ്കല്‍ ബൈപ്പാസില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. 

തിങ്കളാഴ്ച രാവിലെ ചേർത്തലയിലേക്ക് പോയിരുന്ന നിഷാമോള്‍ പിന്നീട് വീട്ടില്‍ എത്തിയ ശേഷം വീണ്ടും ചേർത്തലയിലേയ്ക്ക് പോകുന്നിതിടെ അർത്തുങ്കല്‍ ബൈപ്പാസില്‍ യു-ടേണ്‍ തിരിയുമ്ബോഴായിരുന്നു അപകടം. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട നിർമ്മാണ സാമഗ്രികള്‍ ഇറക്കിയ ശേഷം എറണാകുളം ഭാഗത്ത് നിന്നും അമിത വേഗത്തില്‍ ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടോറസ് ലോറി സ്കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. 


റോഡിലേയ്ക്ക് തെറിച്ച്‌ വീണ നിഷാമോളുടെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത്തന്നെ നിഷാമോള്‍ മരിച്ചു. ഇതര-സംസ്ഥാന തൊഴിലാളിയായ ലോറി ഡ്രൈവറെയും, ലോറിയും ചേർത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. പോസ്റ്റ് മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. മക്കള്‍ - ചിൻമയ, അൻമിയ. സഹോദരി - നിമ്മി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക