Click to learn more 👇

പോത്തൻകോട് കൊലപാതകം: സ്വകാര്യഭാഗങ്ങളില്‍ മുറിവ്, വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്


 

ഒറ്റയ്‌ക്ക് താമസിച്ചിരുന്ന ദിവ്യാംഗ തങ്കമണിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 


സ്വകാര്യഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയതായും തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പ്രതി പോത്തൻകോട് സ്വദേശി തൗഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഇന്ന് പുലർച്ചെയാണ് തങ്കമണിയെ (65) വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്‌ക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹത്തില്‍ നഖം കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു. കൂടാതെ ബൗസ് കീറിയ നിലയിലും ആയിരുന്നു. ഇവരുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നതിനാല്‍ മോഷണശ്രമത്തിനിടയുള്ള കൊലപാതകമെന്നായിരുന്നു പ്രാഥമിക നിഗമനം.

തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് മൃതദേഹം കണ്ടെത്തിയത്. 


പൂജയ്‌ക്ക് പൂവ് പറിക്കാൻ അതിരാവിലെ തങ്കമ്മ പുറത്തിറങ്ങാറുണ്ട്. ഈ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൗഫീഖില്‍ നിന്ന് തങ്കമ്മയുടെ ആഭരണങ്ങളും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ പോക്സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക