Click to learn more 👇

വനിതകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ


 

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ്/ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നു.


നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4-5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 4-9 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സിഡിഎസിന് 4-5 ശതമാനം പലിശ നിരക്കില്‍ മൂന്നു കോടി രൂപ വരെ വായ്പ അനുവദിക്കും. 


സിഡിഎസിന് കീഴിലുള്ള എസ്.എച്ച്‌.ജി. കള്‍ക്ക് 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. www.kswdc.org എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ തൃശ്ശൂര്‍ ജില്ലാ ഓഫീസില്‍ നല്‍കണം. നിശ്ചിത വരുമാനം പരിധിയിലുള്ള 16 നും 32 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് 5 വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ 3-8 ശതമാനം പലിശ നിരക്കില്‍ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വായ്പയും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9496015013.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക