Click to learn more 👇

ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം


 

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര കന്നഡ ജില്ലയിലെ ജോഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാർഥി നവീൻ നാരായണാണ് മരിച്ചത്.

ഞായാറാഴ്ച്ച രാത്രിയാണ് സംഭവം.


വീട്ടിലിരുന്ന് ബലൂണ്‍ വീർപ്പിക്കുന്നതിനിടയില്‍ അത് പൊട്ടി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പോലീസും വ്യക്തമാക്കി. ബലൂണ്‍ വായില്‍വെച്ച്‌ പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ശ്വാസം കിട്ടാതെ പ്രയാസപ്പെട്ട കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക