പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.
വട്ടിയൂർക്കാവ് സ്വദേശി അരുണ്‍ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത്.
മണക്കാടെ ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവം കുട്ടി കൂട്ടുകാരോടും അവർ ആയയോടും പറഞ്ഞു. തുടർന്ന് ഇവർ സ്‌കൂള്‍ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കാതെ സംഭവം പ്രിൻസിപ്പല്‍ രഹസ്യമാക്കി വെച്ചുവെന്നാണ് പോലീസ് പറയുന്നത്.
കുറ്റകൃത്യം നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് സ്കൂള്‍ പ്രിൻസിപ്പലിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും ഫോർട്ട് പോലീസ് അറിയിച്ചു. പ്രിൻസിപ്പലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. അധ്യാപകനെ റിമാൻഡ് ചെയ്തു.