Click to learn more 👇

വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാനെത്തി, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്‍ഥി


 

കോഴിക്കോട് ഫറോക്കില്‍ വിദ്യാർഥികള്‍ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർഥിക്ക് കുത്തേറ്റു.


ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാർഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാർഥിയുമായി പ്രശ്നമുണ്ടായിരുന്ന മണ്ണൂർ സ്വദേശിയായി വിദ്യാർത്ഥിയാണ് കുത്തിയത്. പത്താം ക്ലാസ് വരേ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവിടെ നിന്ന് തന്നെ തർക്കങ്ങള്‍ ഉണ്ടായിരുന്നു.


കഴിഞ്ഞ ദിവസം സ്കൂളില്‍ പോകുന്നതിനിടെ ബസില്‍ വച്ച്‌ വാക്ക് തർക്കവും കയ്യാങ്കളിയും ഉണ്ടായി. ഇതില്‍ ഒരു വിദ്യാർത്ഥി കൂട്ടുകാരേയും ചേർത്ത് മണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ വീട്ടിലെത്തി. ഇവിടെ വച്ചാണ് കുത്തേല്‍ക്കുന്നത്. കഴുത്തില്‍ മുറിവേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക