Click to learn more 👇

അമേരിക്കയില്‍ കൊണ്ടു പോകാമെന്ന ഉറപ്പില്‍ കല്യാണം; യുഎസിലെ മോഷണം തിരികെ ചെറിയനാട്ട് എത്തിച്ചു; സെക്‌സും ക്രൈമും നിറഞ്ഞ കാരണവര്‍ വധക്കേസ് വീണ്ടും ചര്‍ച്ചയിലേക്ക്.. പ്രതിനായിക ഷെറിൻ പുറത്തുവരുമ്ബോള്‍ കൂട്ടുപ്രതികളെ എല്ലാവരും മറന്നു


 

കേരളം ഒരിക്കലും മറക്കാനിടയില്ലാത്തതാണ് ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ്. ത്രില്ലര്‍ സിനിമയുടെ കഥ കേള്‍ക്കുന്ന രീതിയിലാണ് അന്ന് ഈ കേസിലെ വിവരങ്ങള്‍ പുറത്തു വന്നത്.

സെക്‌സും പ്രണവും കൊലപാതകവും എല്ലാം നിറഞ്ഞ ഒരു ക്രൈംത്രില്ലര്‍.


2009 നവംബര്‍ ഏഴിനാണ് കാരണവേഴ്‌സ് വില്ലയിലെ ഭാസ്‌കര കാര്‍ണവര്‍ കൊല്ലപ്പെട്ടത്. നാട്ടിലെ ധനാഢ്യകുടുംബം, ഇട്ടുമൂടാൻ എന്ന് പറയുംപോലെ സ്വത്തുവകകള്‍, വീട്ടിലും കണക്കറ്റ് പണം… ഇതെല്ലാമായപ്പോള്‍ അരുംകൊല വെറും കവർച്ചാശ്രമം എന്ന നിലയിലേക്ക് വഴിതെറ്റുന്ന സ്ഥിതിയായി. കൊല നടക്കുമ്ബോള്‍ വീട്ടില്‍ ഷെറിന്‍ മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് മുകള്‍ നിലയിലെ ജനാല വഴി മോഷ്ടാവ് എത്താന്‍ സാധ്യതയെന്ന് പറഞ്ഞ് വഴി തെറ്റിക്കാനായിരുന്നു ആദ്യശ്രമം. 


എന്നാല്‍ പോലീസ് ചോദ്യം ചെയ്യല്‍ മുറുകിയപ്പോള്‍ വിവരങ്ങള്‍ പുറത്തുവന്നു.

ശാരീരിക വെല്ലുവിളി നേരിടുന്ന മകന്‍ ബിനു പീറ്ററിന്റെ ജീവിതം സുരക്ഷിതമാക്കാനാണ് നിർധന കുടുംബത്തില്‍ നിന്നുള്ള ഷെറിനെ മരുമകളായി കാരണവര്‍ കുടുംബത്തില്‍ എത്തിച്ചത്. ഇതിനായി ഷെറിന്റെ സാമ്ബത്തിക ബാധ്യതയെല്ലാം തീര്‍ത്തു കൊടുത്തു. അമേരിക്കയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഷെറിന്‍ മോഷണം നടത്തിയതോടെയാണ് പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്.


ഇതോടെ ഭര്‍ത്താവും കൈക്കുഞ്ഞുമായി ഷെറിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഈ സമയത്താണ് ഷെറിന്റെ വഴിവിട്ട ബന്ധങ്ങള്‍ തുടങ്ങിയതും. അന്നത്തെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ ഓര്‍ക്കൂട്ട് വഴി ഷെറിന്‍ കാമുകന്‍മാരുടെ എണ്ണം കൂട്ടി. കാരണവര്‍ വില്ലയില്‍ ഒര്‍ക്കൂട്ട് കാമുകന്‍മാര്‍ ഊഴം വച്ചെത്തി. 2007ല്‍ ഭാര്യ അന്നമ്മ മരിച്ച ശേഷം ഭാസ്‌കര കാരണവര്‍ നാട്ടിലേക്ക് മടങ്ങിയതോടെയാണ് ഷെറിന്റെ ബന്ധങ്ങള്‍ കുടുംബം അറിയാൻ തുടങ്ങിയത്.


ഭാസ്‌ക്കര കാരണവര്‍ എത്തിയതോടെ ആദ്യം ഒന്ന് പതറിയെങ്കിലും ഷെറിന്‍ കാമുകന്‍മാരെ രഹസ്യമായി വീട്ടില്‍ എത്തിച്ചിരുന്നു. ഒരുനാള്‍ പിടിക്കപ്പെട്ടതോടെ ഈ സന്ദര്‍ശനം കാരണവരുടെ മുന്നിലൂടെയായി. ഒരേസമയം ഒന്നിലധികം പേരെ വരെ ഷെറിന്‍ സ്വീകരിച്ചു എന്നാണ് അന്ന് പുറത്തു വന്ന വിവരം. ഇതോടെയാണ് തൻ്റെ സ്വത്തിലെ ഷെറിന്റെ അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ വില്‍പത്രം തയാറാക്കിയത്. ഇതോടെ സാമ്ബത്തിക പ്രതിസന്ധിയിലായ ഷെറിന്‍ പലരോടും പണം കടം വാങ്ങി. ഇത് തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഓര്‍ക്കൂട്ട് കാമുകനായ ബാസിത് അലിയെ ഒപ്പം കൂട്ടി കാരണവരെ കൊല്ലാൻ പദ്ധതിയിട്ടത്.


മറ്റ് രണ്ട് സുഹൃത്തുക്കളായ ഷാനുറഷീദ്, നിഥിന്‍ എന്നിവരെ വിളിച്ചു വരുത്തിയതും ഷെറിന്‍ തന്നെയായിരുന്നു. വീട്ടിലുണ്ടായിരുന്ന നായ്ക്കള്‍ കുരയ്ക്കാതിരിക്കാന്‍ അവക്ക് മയക്കുമരുന്ന് നല്‍കി. ഷെറിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് ബാസിത് അലിയിലേക്ക് എത്തിയത്. കാരണവരുടെ കിടപ്പുമുറിയില്‍ നിന്ന് ബാസിതിന്റെ വിരലളയാടം ലഭിക്കുകയും ചെയ്തു. ഇതോടെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികളെല്ലാം അറസ്റ്റിലായി. 89 ദിവസത്തിനിടെ കുറ്റപത്രം നല്‍കുകയും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 14 വര്‍ഷത്തെ ശിക്ഷക്ക് ശേഷമാണ് ഷെറിനെ മോചിപ്പിക്കാന്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചത്. മറ്റ് കൂട്ടുപ്രതികള്‍ ഇപ്പോഴും ജയിലിലാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക