കെഎസ്‌ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്.
കാലിനാണ് ഗുരുതര പരിക്ക്. ജീബ അശുപത്രിയില്‍ ചികിത്സയിലാണ്.
ജീബ കെഎസ്‌ആർടിസി ബസിനടിയില്‍പ്പെട്ടത് കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പോലീസ് കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ കേസെടുത്തു. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.