തമിഴ്നാട്ടിലെ ഒരു പാനിപൂരി കച്ചവടക്കാരന് ലഭിച്ച നോട്ടീസ് പുറത്ത് വന്നതോടെ രസകരമായ നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
തങ്ങളുടെ കരിയർ മാറ്റിപ്പിടിക്കേണ്ട സമയം അതിക്രമിച്ചുവെന്ന തരത്തിലാണ് മിക്കവരുടെയും പ്രതികരണം. അത്തരമൊരു ചിന്തയിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചതിലും കാരണമുണ്ട്. ഒരു വർഷത്തിനിടെ പാനിപൂരി കച്ചവടക്കാരന് യുപിഐ പേയ്മെന്റിലൂടെ മാത്രം ലഭിച്ചത് 40 ലക്ഷം രൂപയാണ്.
ഒരുതരത്തിലുള്ള ജിഎസ്ടിയും ഇയാള്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. തമിഴ്നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെൻട്രല്‍ ജിഎസ്ടി നിയമത്തിലെയും 70-ാം വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സമൻസയച്ചിരിക്കുന്നത്. കച്ചവടക്കാരനോട് നേരിട്ട് ഹാജരാകാനും രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടാണ് സമൻസ്.
Pani puri wala makes 40L per year and gets an income tax notice 🤑🤑 pic.twitter.com/yotdWohZG6
മൂന്ന് വർഷം പാനിപൂരി കച്ചവടക്കാരന്റെ അക്കൗണ്ട് ജിഎസ്ടി ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്തതായാണ് വ്യക്തമാകുന്നത്. 2023-24 സാമ്ബത്തിക വർഷത്തില്‍ 40,11,019 രൂപയാണ് യുപിഐ ഇടപാടിലൂടെ വന്നത്.
ജിഎസ്ടി പരിധി കടന്നിട്ടും ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാതെ സാധനങ്ങള്‍/സേവനങ്ങള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്നും നോട്ടീസില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഈ നോട്ടീസുമായി ഉയരുന്നത്. ആദായനികുതി കൃത്യമായി അടക്കുന്ന പല പ്രഫഷണലുകള്‍ക്കും ലഭിക്കുന്നതിന്റെ എത്രയോ ഇരട്ടി തുകയാണ് പാനിപൂരി കച്ചവടക്കാരന് ലഭിക്കുന്നതെന്നും അതുകൊണ്ട് തന്നെ അദ്ദേഹം ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥനാണെന്നും നിരവധി ആളുകള്‍ വ്യക്തമാക്കി.