Click to learn more 👇

വിമാനത്താവളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്; പരീക്ഷയില്ല; അഭിമുഖം മാത്രം: 45000 രൂപരവരെ ശമ്ബളം


 

വിമാനത്താവളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് അവസരവുമായി എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ്.

ഓഫീസർ തസ്തികയിലേക്കാണ് കമ്ബനി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 172 ഒഴിവുണ്ട്. 


മുംബൈ വിമാനത്താവളത്തില്‍ 145 ഒഴിവും ഡല്‍ഹി വിമാനത്താവളത്തില്‍ 27 ഒഴിവുമാണുള്ളത്. മൂന്ന് വർഷത്തെ കരാർനിയമനമാണ്. എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ താല്‍പര്യപ്രകാരം പിന്നീട് ഇത് നീട്ടിയേക്കാം.

ജൂനിയർ ഓഫീസർ (സെക്യൂരിറ്റി)


87 ഒഴിവുകളാണ് ജൂനിയർ ഓഫീസർ (സെക്യൂരിറ്റി) വിഭാഗത്തിലുള്ളത്. 29760 രൂപയാണ് ശമ്ബളം. 10+2+3 സ്ട്രീമില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം അപേക്ഷകർ. പ്രായം: 45 കവിയരുത്.


ഓഫീസർ (സെക്യൂരിറ്റി)


ഓഫീസർ (സെക്യൂരിറ്റി) വിഭാഗത്തില്‍ 85 ഒഴിവാണുള്ളത്.

15000 രൂപയായിരിക്കും അടിസ്ഥാന ശമ്ബളം. 10+2+3 സ്ട്രീമില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യതായി ചോദിക്കുന്നത്.


ഏവിയേഷൻ സൂപ്പർവൈസർ കോഴ്‌സ്/കാർഗോ സൂപ്പർവൈ സർ കോഴ്സ‌സ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി ജി ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന ലഭിക്കും. 

എല്ലാ തസ്തികകളിലേക്കുമുള്ള ഉയർന്ന പ്രായപരിധിയില്‍ എസ്. സി/എസ്ട‌ി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ ബി സിക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ ഇളവ് ലഭിക്കും. വിമുക്ത ഭടൻമാർക്കും എസ് സി/എസ്ടി വിഭാ ഗക്കാർക്കും അപേക്ഷാഫീസ് ബാധകല്ലേ മറ്റുള്ളവർ 500 രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം. വാക്-ഇൻ ഇൻ്റർവ്യൂവഴിയാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച്‌ ബന്ധപ്പെട്ട രേഖകള്‍ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.വാക് ഇൻ ഇന്റർവ്യൂ: ജനുവരി 6, 7, 8 തീയതികളില്‍ വെബ്സൈറ്റ്:www.aias.in


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക