പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ഈ മാസം 13 ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി ഗർഭിണി ആണെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ചൈല്‍ഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈൻ പ്രവർത്തകർ ചോദിച്ചപ്പോഴാണ് സഹോദരനില്‍ നിന്നുമാണ് ഗർഭിണിയായത് എന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തമാശയ്ക്ക് തുടങ്ങിയ ബന്ധം ആണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് സൂചന. കുഞ്ഞിനെ ചൈല്‍ഡ്‌ലൈൻ പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.