കുടുംബത്തിലെ അഞ്ച് പേരെയും ഹോട്ടല്‍ മുറിയില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.
24കാരനായ അർഷാദാണ് പിടിയിലായത്. സ്വന്തം അച്ഛനെയും അമ്മയേയും മൂന്ന് സഹോദരിമാരെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
കൃത്യം നടത്താൻ ഇടയാക്കിയ കാരണം പറയുന്ന വീഡിയോയും അർഷാദ് ചിത്രീകരിച്ചിട്ടുണ്ട്. സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ ഭൂമാഫിയക്കാർ പദ്ധതിയിട്ടതിനെ തുടർന്നാണ് കൊലപാതകം നടത്തിയത്. അർഷാദിന്റെ അമ്മ അസ്മ, സഹോദരിമാരായ ആലിയ(ഒമ്ബത്), അല്‍ഷിയ(19), ആക്സ(16), റഹ്മീൻ (18) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
'സഹോദരിമാരെ വില്‍ക്കാൻ താല്‍പര്യമില്ലാത്തതുകൊണ്ടാണ് കൊന്നത്.
സ്വദേശമായ ബുദൗണിലെ ചില ഭൂമാഫിയക്കാർ വീട് പിടിച്ചെടുത്തു. സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ അവർ പദ്ധതിയിട്ടിരുന്നു. അമ്മയേയും മൂന്ന് സഹോദരിമാരെയുെ കൊന്നു. നാലാമൻ മരിക്കാൻ പോകുകയാണ്. വീഡിയോയില്‍ പറയുന്നുണ്ട്. അവരെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൈത്തണ്ടകള്‍ മുറിച്ചെടുത്തു. കൊലയ്ക്ക് പിതാവ് സഹായിച്ചു.
വീടിനടുത്ത് താമസിക്കുന്നവരുടെ ശല്യം മൂലമാണ് ഈ തീരുമാനമെടുത്തത്. പൊലീസിന് ഈ വീഡിയോ ലഭിക്കുമ്ബോള്‍ എല്ലാവർക്കും മനസിലാകും. അയല്‍വാസികളാണ് ഉത്തരവാദികള്‍. ഞങ്ങളുടെ വീട് പിടിച്ചെടുത്ത് അവർ അപമാനിച്ചു.
ഞങ്ങള്‍ പ്രതികരിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. 15 ദിവസമായി തെരുവിലാണ് ഉറങ്ങുന്നത്. തണുപ്പത്ത് അലഞ്ഞുതിരിഞ്ഞു. വീടിന്റെ രേഖകള്‍ അവരുടെ കൈയിലാണ്'- അർഷാദ് വീഡിയോയില്‍ പറയുന്നു.
കുടുംബം മതം മാറാൻ ആഗ്രഹിച്ചിരുന്നുവെന്നും നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാരിനോട് അപേക്ഷിച്ചതായും യുവാവ് വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില അയല്‍വാസികളുടെ പേരും അർഷാദ് വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 'റാണു, അഫ്താബ്, അലീം ഖാൻ, സലീം, ആരിഫ്, അഹ്മദ്, അസർ തുടങ്ങിയവരാണ് കുടുംബത്തിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്. ഇവർ പെണ്‍കുട്ടികളെ വില്‍ക്കുന്നുണ്ട്, എന്നെയും പിതാവിനെയും വ്യാജ കേസില്‍ ഉള്‍പ്പെടുത്തി സഹോദരിമാരെ വില്‍ക്കാൻ ശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് അതിന് സാധിക്കില്ല. അതുകൊണ്ടാണ് അവരെ കൊന്നത്. സഹായത്തിനായി പലരെയും സമീപിച്ചു. ഞങ്ങള്‍ക്ക് ജീവിച്ചിരുന്നപ്പോള്‍ നീതി ലഭിച്ചില്ല. മരിക്കുമ്ബോഴെങ്കിലും നീതി ഉറപ്പാക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. അവർക്ക് തക്കതായ ശിക്ഷ നല്‍കണം. ഇവർക്ക് പൊലീസുമായും നേതാക്കളുമായും അടുത്ത ബന്ധമുണ്ട്'- അർഷാദ് പറയുന്നു.
അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ലക്‌നൗ ഡെപ്യൂട്ടി കമ്മീഷണർ ഒഫ് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഫോറൻസിക് സംഘം ഹോട്ടല്‍ മുറിയിലെത്തി പരിശോധയ്ക്കായി സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.