നമ്മുടെ തൊട്ടടുത്ത രാജ്യമായ ഭൂട്ടാനില്‍ കൈനിറയെ അവസരങ്ങളുണ്ട്. അതും സർക്കാർ ജോലി.
അധ്യാപകർക്കാണ് അവസരം. ജോലി ലഭിച്ചാല്‍ ലക്ഷങ്ങളാണ് ശമ്ബളം. വിശദമാംശങ്ങള്‍ നോക്കിയാലോ?
ഭൂട്ടാൻ സർക്കാരിന് കീഴിലെ കീഴിലെ ഹയർ സെക്കൻഡറി സ്കൂളുകളില്‍ പിജിടി അധ്യാപകരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 31 ഒഴിവുകളാണ് ഉള്ളത്. കണക്ക്, ഐസിടി/കംപ്യൂട്ടർ സയൻസ് , കെമിസ്ട്രി, വിഷയങ്ങളിലാണ് അവസരം. രണ്ട് വർഷത്തേക്ക് കരാർ നിയമനമായിരിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് കാലാവധി നീട്ടി ലഭിക്കും.
കമ്ബ്യൂട്ടർ സയൻസിന് 20, കെമിസ്ട്രി-4, കണക്ക്-7 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്. അപേക്ഷകർക്ക് 60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ പിജി ഉണ്ടായിരിക്കണം. കൂടാതെ ബിഎഡ്, ഇംഗ്ലിഷില്‍ പ്രാവീണ്യം, 5 വർഷ അധ്യാപന പരിചയം എന്നിവയും ആവശ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനവരി 15 ആണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,40,000 രൂപ ശമ്ബളമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.edcilindia.co.in