Click to learn more 👇

വൈറലാകാന്‍ ഇരുചുണ്ടുകളിലും സൂപ്പര്‍ ഗ്ലൂ പുരട്ടി യുവാവ്; ചാലഞ്ച് വിജയിച്ചെങ്കിലും പിന്നെ വാ തുറക്കാനേ പറ്റിയില്ല; വീഡിയോ കാണാം


 

സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഗ്ലൂ ചാലഞ്ച് നടത്തിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചാലഞ്ചിന്റെ ഭാഗമായി ഇദ്ദേഹം ചുണ്ടുകളിലാണ് സൂപ്പര്‍ ഗ്ലൂ തേച്ചുപിടിപ്പിച്ചത്.

ശേഷം ചുണ്ടുകള്‍ പൂട്ടുകയും ചെയ്തതോടെ എട്ടിന്റെ പണിയാണ് യുവാവിന് കിട്ടിയത്. 


ബാഡിസ് ടിവി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവിന്റെ വീഡിയോ പുറത്തുവന്നത്.


ഒരു കടയിലിരുന്നാണ് ഇദ്ദേഹം സൂപ്പര്‍ ഗ്ലൂ തന്റെ ചുണ്ടുകളില്‍ പുരട്ടിയത്. അതിന് ശേഷം താന്‍ ഉപയോഗിച്ച സൂപ്പര്‍ ഗ്ലൂവിന്റെ പാക്കറ്റും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശേഷം ഇയാള്‍ ചുണ്ടുകള്‍ പൂട്ടി.


ചാലഞ്ച് വിജയിച്ചതിന്റെ സന്തോഷത്തില്‍ ഇദ്ദേഹം പൂട്ടിയ ചുണ്ടുകള്‍ തുറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വായ തുറക്കാന്‍ കഴിയാതെ വന്നതോടെ ഇദ്ദേഹം പരിഭ്രാന്തിയിലായി. 


ശബ്ദം പുറത്തുവരാതായതോടെ യുവാവ് ആകെ ആശങ്കയിലായി. തുടര്‍ന്ന് ഇയാള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ചുണ്ടുകളില്‍ ഒതുക്കേണ്ടിയിരുന്നില്ല കണ്ണിലും കൂടി സൂപ്പര്‍ ഗ്ലൂ തേച്ചുപിടിപ്പിക്കാമായിരുന്നില്ലെ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ആ യുവാവ് തകര്‍ന്നുപോയി എന്നും മറ്റൊരാള്‍ കമന്റ് ചെയ്തു. എണ്‍പത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക