അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിംഗ് കോംപ്ലക്‌സിന്‍റെ ഒന്നാം നിലയില്‍ നിന്ന് കാർ വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
പൂനെയിലെ ഒരു അപ്പാർട്ട്‌മെന്‍റിലാണ് സംഭവം. വിമാൻനഗറിലെ ശുഭ അപ്പാർട്ട്‌മെന്‍റിന്‍റെ പാർക്കിംഗ് കോംപ്ലക്സില്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിയുകയായിരുന്നു.
ഡ്രൈവർ അബദ്ധത്തില്‍ റിവേഴ്‌സ് ഗിയർ ഇട്ടതോടെ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കാർ ഒന്നാം നിലയിലെ പാർക്കിംഗ് ഏരിയയില്‍ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു. ഒന്നാം നിലയിലെ മതില്‍ തകര്‍ത്താണ് കാര്‍ താഴേക്ക് വീണത്.
വലിയ ശബ്‍ദം കേട്ട് പരിസരത്തുള്ളവർ ഓടിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. അതേസമയം, പാർക്കിംഗ് ഘടനയുടെ മതിലിന്‍റെ നിർമ്മാണ നിലവാരത്തെക്കുറിച്ച് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്.
🚨 Shocking in Pune! A car in Viman Nagar’s housing society accidentally reversed off the 1st-floor parking, crashing to the ground! 😱
Thankfully, no injuries reported. A reminder to stay alert while driving.
📹 Watch the CCTV footage now! #Pune #VimanNagar #drivesafe pic.twitter.com/OeWje92rnH