നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പിടിയിലായ വ്യവസായി ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു.
വയനാട് ആയിരം ഏക്കറിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പുത്തൂർ വയല്‍ പൊലീസ് ക്യാമ്ബിലെത്തിച്ച ശേഷമാണ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്‌പിയുടെ സ്പെഷല്‍ സ്ക്വാഡും ചേർന്നാണ് ബോബിയെ പിടികൂടിയത്.
Kerala businessman #BobyChemmanur taken into custody for questioning following #Malayalam actor #HoneyRose's complaint of sexual harassment and obscene remarks against him. pic.twitter.com/CToZmXovXs
— Hate Detector 🔍 (@HateDetectors) January 8, 2025
ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ബോബിക്കെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്. താൻ മോശമായൊന്നും പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമാക്കി പ്രചരിപ്പിച്ചത് ചില വ്ലോഗർമാരാണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ചത്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് നോട്ടീസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് കരുതിയത്.
കോയമ്ബത്തൂരിലേക്ക് പോകുമ്ബോഴാണ് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിലായത്. കോയമ്ബത്തൂരില്‍ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹാന്‍സികയും ചേര്‍ന്നായിരുന്നു ഉദ്‌ഘാടനം നടത്തേണ്ടിയിരുന്നത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്ബത്തൂരില്‍ ഉദ്ഘാടനം നടന്നു.
ബോബി ഇന്നലെ മുതല്‍ വയനാട്ടിലുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് കൊച്ചി പൊലീസ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഇന്നലെ കൊച്ചിയിലെ അഭിഭാഷകരുമായി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ബോബി ആലോചിച്ചിരുന്നു. എന്നാല്‍ ഈ മുന്‍കൂര്‍ ജാമ്യനീക്കം പൊളിച്ചാണ് പോലീസ് നടപടി. സോഷ്യല്‍മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഉന്നതതല നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലേക്ക് കടന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രിയുമായും പോലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചു. നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഹണി റോസ്
കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘവും വയനാട് എസ്‌പിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ബോബിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയില്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലയച്ചാല്‍ അദ്ദേഹം ഇന്ന് രാത്രി ജയിലില്‍ കഴിയേണ്ടി വരും. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് ആശ്വാസമെന്ന് ഹണി റോസ് പ്രതികരിച്ചു. നീതിക്കായാണ് തൻ്റെ പോരാട്ടം. അത് ഫലം കാണുമെന്ന് തന്നെയാണ് വിശ്വാസം. കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി.