Click to learn more 👇

കര്‍ണാടകയില്‍ പച്ചക്കറി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; 10 മരണം


 

കർണാടകയില്‍ വാഹനാപകടത്തില്‍ 10 പേർ കൊല്ലപ്പെട്ടു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാവേരി - കുംത്ത ദേശീയ പാത 65ല്‍ പുലർച്ചെ 5 മണിക്കായിരുന്നു അപകടം


പച്ചക്കറി കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ലോറിയില്‍ പച്ചക്കറി ചാക്കുകള്‍ക്കു മീതെ ഇരുന്ന് സഞ്ചരിച്ചവരാണ് അപകടത്തിനിരയായത്. തലകീഴായി മറിഞ്ഞ ലോറിക്കടിയില്‍ പെട്ടായിരുന്നു മരണം. മരിച്ചവരെല്ലാം ഹാവേരി ജില്ലയില്‍ നിന്നുള്ളവരാണ്.


മൂടല്‍മഞ്ഞ് കാരണം ദൃശ്യ പരിധി കുറഞ്ഞതാണ് അപകടകാരണമെന്നാണ് നിഗമനം. 


പച്ചക്കറി കയറ്റി ഹാവേരിയിലേക്ക് പോകുകയായിരുന്ന ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു കയറിയവരാണ് അപകടത്തിനിരയായവരില്‍ പലരും. പരിക്കേറ്റ മുഴുവൻ പേരുടെയും നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക