ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേർക്ക് പരിക്ക്. മലപ്പുറം എടപ്പാള്‍ മാണൂരില്‍ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.


കെഎസ്‌ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂർ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.


തൃശൂരില്‍ നിന്ന് മാനന്തവാടിയിലേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും കാസ‌ർകോടുനിന്ന് എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് പേരൊഴികെ മറ്റുള്ളവർക്ക് നിസാര പരിക്കുകള്‍ മാത്രമാണുള്ളത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക