സ്വന്തം അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് പ്രചരിക്കുന്നത്. വീടിനുള്ളില്‍ കട്ടിലില്‍ ഇരിക്കുന്ന അമ്മയെ യുവതി ക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാകുക.
സംഭവം നടന്നത് എവിടെയെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. അതേസമയം, ഹരിയാനയിലെ ദൃശ്യങ്ങളാണിവ എന്നാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്.
സൈബർ ലോകത്ത് പ്രചരിക്കുന്ന വീഡിയോയില്‍ സ്ഥലമോ സമയമോ തീയതിയോ വ്യക്തമാക്കുന്നില്ല. ഒരു സ്ത്രീയെ അസഭ്യവർഷത്തോടെ പൊതിരെ തല്ലുന്ന യുവതിയെയാണ് വീഡിയോയില്‍ കാണാനാകുന്നത്. യുവതി മർദിക്കുന്നത് സ്വന്തം മാതാവിനെയാണെന്നാണെന്നും വീഡിയോയില്‍ വ്യക്തമാണ്.
യുവതി മാതാവിനെ തല്ലുകയും ചവിട്ടുകയും തുട കടിച്ചു മുറിക്കുകയും ചെയ്യുന്നുണ്ട്. അസഭ്യവർഷം ചൊരിഞ്ഞു കൊണ്ടാണ് ഇവയെല്ലാം അവർ ചെയ്യുന്നതും. പ്രായമേറിയ സ്ത്രീ തല്ലരുതെന്ന് തൊഴുത് നിലവിളിച്ച് അപേക്ഷിക്കുന്നുണ്ടെങ്കില്‍ യുവതി മർദനം തുടരുകയായിരുന്നു. ആരോ മൊബൈലില്‍ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്.
A Daughter torturing her Mother.
I'm shock that - it's her own mother, NOT mother-in-law.@police_haryana@DGPHaryanapic.twitter.com/Npv8dMka2X
അമ്മക്കെതിരെ ഇത്രയേറെ ക്രൂരത നടന്നിട്ടും ഇവരെ സഹായിക്കാൻ ആരും വരുന്നുമില്ല. മുടിക്ക് കുത്തിപിടിക്കുകയും കട്ടിലില്‍ കിടത്തി തല്ലുകയുമായിരുന്നു. ഇവർക്കതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നെറ്റിസണ്‍സ് ആവശ്യപ്പെടുന്നത്. വീഡിയോയില്‍ പലരും ഹരിയാന പൊലീസിനെ ടാഗ് ചെയ്യുന്നുമുണ്ട്. ഹരിയാന മുഖ്യമന്ത്രി നായിബ് സിംഗ് സൈനിയെ ടാഗ് ചെയ്തുകൊണ്ട് നിരവധി ഉപയോക്താക്കള്‍ കുറ്റക്കാരിയായ മകള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. കാം. ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.