Click to learn more 👇

'എനിക്ക് സൗകര്യമുള്ളതാ ഞാൻ‌ പറയുന്നേ'; പൊതുവേദിയിൽ കൊമ്പ് കോർത്ത് പിസി ജോർജും കുളത്തുങ്കനും; വീഡിയോ കാണാം


 

എംഎല്‍എയും മുൻ എംഎല്‍എയും തമ്മില്‍ പൊതുവേദിയില്‍ തർക്കം. പൂഞ്ഞാർ എംഎല്‍എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎല്‍എ പി.സി ജോർജും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്.


പൂഞ്ഞാർ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്ബുകോർത്തത്.


മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. എനിക്ക് സൗകര്യമുള്ളതാ ഞാൻ‌ പറയുന്നേ എന്നായിരുന്നു പിസി ജോർജ് പറഞ്ഞു. എല്ലായിടത്തും വർത്തമാനം പറയുന്നപോലെ ഇവിടെ കയറി പറയണ്ടയെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും തിരിച്ചടിച്ചു. സംഘാടകർ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.

വിമർശിക്കാൻ വേറെയൊരു വികസന വേദിയുണ്ടാക്കമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കല്‍ പറഞ്ഞു. പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കവേയായിരുന്നു എംഎല്‍എയുടെ മറുപടി. 


ആശുപത്രിയുടെ ഉദ്ഘാടനമാണെന്നും അത് പറഞ്ഞിട്ട് പോകാനും എംഎല്‍എ പിസി ജോർജിനോട് പറഞ്ഞു. പറയേണ്ടത് പറഞ്ഞിട്ടേ പോകൂവെന്ന് പിസി ജോർജും പറഞ്ഞു. പൂഞ്ഞാർ സർക്കാർ ആശുപത്രിയില്‍ ഡോക്ടറെ വേണമെന്ന് എംഎല്‍എയോടല്ലാതെ വേറെയാരോടാണ് പറയേണ്ടതെന്ന് പിസി ജോർജ് ചോദിച്ചു. അത് പറയാനുള്ള വേദി ഇതല്ലല്ലോയെന്നായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എയുടെ മറുപടി.




ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക