Click to learn more 👇

സ്ത്രീധനം കുറഞ്ഞു, സ്കോര്‍പിയോ കാറും 25 ലക്ഷം രൂപയും കൂടി വേണം; ഭര്‍തൃവീട്ടുകാര്‍ യുവതിയ്ക്ക് എച്ച്‌ഐവി കുത്തിവച്ചു


 

വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും സ്ത്രീധനം കുറഞ്ഞെന്ന പേരില്‍ യുവതിയ്ക്ക് ക്രൂരപീഡനം. നല്‍കിയ സ്ത്രീധനം പോരെന്നും സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് യുവതിയ്ക്ക് ക്രൂരപീഡനം.


ഉത്തർപ്രദേശിലാണ് സംഭവം. സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് എച്ച്‌ഐവി കുത്തിവച്ചുവെന്ന പരാതിയില്‍ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിര കേസ് എടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഉത്തർ പ്രദേശിലെ ശരണ്‍പൂരിലെ കോടതി.


ഹരിദ്വാറിലെ ഭർതൃ വീട്ടില്‍ വച്ച്‌ കഴിഞ്ഞ വർഷമാണ് അതിക്രൂരമായ സംഭവം നടന്നതെന്നാണ് യുവതിയുടെ പിതാവിന്റെ പരാതിയ 2023 ഫെബ്രുവരിയിലായിരുന്നു യുവതിയുടെ വിവാഹം. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് എന്ന യുവാവിനാണ് യുവതിയെ വിവാഹം ചെയ്ത് നല്‍കിയത്. 45 ലക്ഷം രൂപയോളമാണ് വിവാഹത്തിനായി ചെലവ് വന്നതെന്നാണ് യുവതിയുടെ പിതാവ് കോടതിയില്‍ വിശദമാക്കിയത്. കാറും 15 ലക്ഷം രൂപയാണ് വരന് വിവാഹ വേളയില്‍ സമ്മാനമായി നല്‍കിയത്. എന്നാല്‍ അധികമായി 10 ലക്ഷം രൂപയും വലിയ കാറും വേണമെന്ന് ആവശ്യപ്പെട്ട് യുവതി ഭർതൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനമായിരുന്നു.


2023 മാർച്ച്‌ 25ന് ഭർതൃവീട്ടുകാർ കൂടുതല്‍ പണം ആവശ്യപ്പെട്ട് യുവതിയെ വീടിന് പുറത്താക്കി. മൂന്ന് മാസത്തോളം പിന്നീട് സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിന്നീട് വീട്ടുകാർ ഇടപെട്ട് യുവതിയെ തിരികെ ഭർതൃവീട്ടില്‍ വിടുകയായിരുന്നു. എന്നാല്‍ 2024 മെയ് മാസത്തില്‍ ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്‌ഐവി ബാധിതർ ഉപയോഗിച്ചിരുന്ന സിറിഞ്ച് ഉപയോഗിച്ച്‌ നിർബന്ധിച്ച്‌ ഇൻജക്ഷൻ കുത്തിവച്ചു. പിന്നാലെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട യുവതി പരിശോധിച്ചപ്പോഴാണ് എച്ച്‌ഐവി ബാധിതയാണെന്ന് വ്യക്തമായത്.

അതേസമയം യുവതിയുട ഭർത്താവിന് എച്ച്‌ഐവി നെഗറ്റീവും ആയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയത്.


യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ സ്ത്രീധനപീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങി നിരവധി ഗുരതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക