Click to learn more 👇

മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക് | വീഡിയോ


മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. വിദ്യാർത്ഥികളായ ആദിക, വേണിക എന്നിവരാണ് മരിച്ചത്‌.

അപകടത്തില്‍ നിരവധി പേർക്ക്‌ പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. നാല്‍പ്പത് പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്കായി എത്തിയത്.


കേരള രജിസ്‌ട്രേഷനിലുള്ള ബസിലാണ് ഇവരെത്തിയത്. കേരള -തമിഴ്നാട് എക്കോ പോയിന്റില്‍ വച്ചായിരുന്നു അപകടം. അമിതവേഗത്തിലായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെത്തിച്ചു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക