Click to learn more 👇

വയനാട്ടില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു; CCTV ദൃശ്യം വാർത്തയോടൊപ്പം


 

അമ്ബലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ മരണ കാരണം തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമെന്ന് വിവരം.


അമ്ബലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി വ്യായാമം ചെയ്യുന്നതിനിടയിലാണ് സല്‍മാൻ കുഴഞ്ഞുവീണത്. ആദ്യം അമ്ബലവയലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സല്‍മാനെ പിന്നീട് ഇവിടെ നിന്നും മാറ്റിയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം സ്വന്തം നാടായ വയനാട്ടിലെ അമ്ബലവയലിലേക്ക് കൊണ്ടുപോയി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക