Click to learn more 👇

സ്വകാര്യഭാഗത്ത് 28 സ്റ്റിച്ചുകള്‍, മരണത്തോട് മല്ലിട്ട് 5 വയസുകാരി; 17-കാരന്റെ കുറ്റകൃത്യത്തിന് വധശിക്ഷ നല്‍കണമെന്ന് കുടുംബം


 

അയല്‍വാസിയായ 17-കാരന്റെ ആക്രമണത്തില്‍ ക്രൂരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരണത്തോട് മല്ലടിച്ച്‌ ആശുപത്രിയില്‍ കഴിയുന്നു.

അതിക്രൂര ലൈംഗിക പീഡനമേറ്റുവാങ്ങിയ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടന്ന പീഡനത്തിന് പിന്നാലെ 17-കാരൻ കസ്റ്റഡിയിലാണ്.


ശരീരമാകെ മുറിവും ക്ഷതവുമേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യഭാഗം പരിപൂർണമായും തകർന്ന നിലയിലായിരുന്നു. 28 തുന്നിക്കെട്ടുകളാണ് വേണ്ടിവന്നതെന്നെന്നും സ്വകാര്യഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തല ചുമരിലിടിച്ചതിനാല്‍ ശിരസിനേറ്റ ഗുരുതരമായ പരിക്കാണ് പെണ്‍കുട്ടിയുടെ ജീവൻ ഗുരുതരാവസ്ഥയിലാക്കിയത്.


പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താനായിരുന്നു 17-കാരൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല്ലാനുദ്ദേശിച്ചാണ് കുട്ടിയുടെ തല ചുമരില്‍ ഇടിച്ചത്. അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോയിട്ടായിരുന്നു പീഡനവും മർദ്ദനവും. ഫെബ്രുവരി 22നായിരുന്നു സംഭവം നടന്നത്. ബോധരഹിതയായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതി അവിടെ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു പ്രതി.


മുൻ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംഭവത്തെ ശക്തമായി അപലപിച്ചു. ഏതുവിധേനയും പെണ്‍കുട്ടിക്ക് നിയമപരമായ നീതി വാങ്ങിനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിക്ക് 17 വയസാണെങ്കിലും മുതിർന്നയാളാണെന്ന് കണക്കാക്കി പരമാവധി ശിക്ഷയായ തൂക്കുകയർ വാങ്ങിനല്‍കണമെന്നാണ് ഇരയുടെ കുടുംബത്തിന്റെ ആവശ്യം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക