എവിയേഷനില്‍ ഹെവി ബസ് ഡ്രൈവർമാരുടെ ഒഴിലേക്കാണ് നിയമനം.
100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത, ശമ്ബളം, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
10ാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. പ്രായപരിധി 25-40 വയസാണ്. ഇംഗ്ലീഷ് പരിജ്ഞാനം ലെവല്‍ 2 ആയിരിക്കണം. യുഎഇ അല്ലെങ്കില്‍ ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം.
ഉദ്യോഗാർത്ഥികള്‍ ശാരീരകമായി ഫിറ്റ് ആയിരിക്കണം. ശരീരത്തിന് പുറത്ത് ദൃശ്യമാകുന്ന തരത്തില്‍ ടാറ്റൂ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2700 ദിർഹമാണ് ശമ്ബളമാണ് ലഭിക്കുക. സൗജന്യ താമസവും യാത്രാ സൗകര്യവും ലഭിക്കും.
ഹാജർ അലവൻസായി 100 ദിർഹം അധികമായി ലഭിക്കും. സിവി, പാസ്പോർട്ട്, ലൈസൻസ് കോപ്പി എന്നിവ സഹതം recruit@odepc.in എന്ന മെയില്‍ ഐഡിയിലേക്കാണ് അപേക്ഷിക്കേണ്ടത്. സബ്ജക്‌ട് ലൈനില്‍ ഹെവി ബസ് ഡ്രൈവർ എന്ന് പരാമർശിക്കണം.