Click to learn more 👇

‌കരിഞ്ഞ ഭാഗം ഏറെ ഇഷ്ടം, ക്യാൻസര്‍ വരാൻ കാരണം ആ ഭക്ഷണം; വെളിപ്പെടുത്തലുമായി നടൻ സുധീര്‍ സുകുമാരൻ


 

ക്യാൻസറിനെ അതിജീവിച്ച ഒരാള്‍ കൂടിയാണ് സുധീർ. 2021ലാണ് സുധീറിന് മലാശയ ക്യാൻസർ സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.


രക്തസ്രാവമുണ്ടായെങ്കിലും പൈല്‍സാണെന്ന് കരുതി ആദ്യം അവഗണിച്ചിരുന്നുവെന്ന് നടൻ പറയുന്നു. ഒരിക്കല്‍ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ മസിലിന് പഴയ പവറില്ലല്ലോ, എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അതും കാര്യമായെടുത്തില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനിടെ മാരകമായ രീതിയില്‍ രക്തസ്രാവമുണ്ടായി. തുടർന്ന്‌ ഡോക്ടറെ കാണിച്ച്‌, വിശദമായ പരിശോധന നടത്തിയതോടെ ക്യാൻസറാണെന്ന് കണ്ടെത്തി.


ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് ഒരുമാസമായപ്പോഴേക്കും സംഘട്ടന രംഗത്തില്‍ അഭിനയിച്ചു. ഇതിനിടയില്‍ പല തവണ തുന്നലില്‍ നിന്ന് ചോര വന്നെന്നും തിരുവല്ല ബിലീവേഴ്സ് ചർച്ചില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.


എന്താണ് ക്യാൻസർ വരാൻ കാരണമെന്ന് കുറേ ആലോചിച്ചു. ഒടുവില്‍ അല്‍ഫാമാണ് കാരണമെന്ന് മനസിലായി. അല്‍ഫാമിന്റെ കരിഞ്ഞ ഭാഗം ഒരുപാട് ഇഷ്ടമാണ്. കുറേ കഴിച്ചു. എന്നാല്‍ ഒപ്പം പച്ചക്കറി കഴിച്ചുമില്ല. ഇതാണ് കാരണമെന്നാണ് താൻ സംശയിക്കുന്നത്. അല്‍ഫാം കഴിക്കുന്നവർ പച്ചക്കറി കൂടി കഴിക്കാൻ ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക