Click to learn more 👇

മരണത്തിലേക്ക് നയിക്കുന്ന പഞ്ചസാരയുടെ ഉപയോഗരീതികള്‍ ഏതൊക്കെയാണെന്ന് അറിയാം


 

ആരോഗ്യത്തിന്റെ കാര്യത്തില് പഞ്ചസാരയ്ക്ക് മധുരത്തെക്കാളേറെ കയ്പ് കലര്ന്ന ഒരു സ്വഭാവമുണ്ട്. പലപ്പോഴും ആളുകള് തിരിച്ചറിയാന് വൈകും എന്നതാണ് യാഥാര്ത്യം.പഴങ്ങള്,പച്ചക്കറികള്,ധാന്യങ്ങള്,പാലുല്പ്പന്നങ്ങള് തുടങ്ങിയ കാര്ബോഹൈഡ്രേറ്റ് അടങ്ങിയ എല്ലാ ഭക്ഷണങ്ങളിലും പഞ്ചസാര സ്വാഭാവികമായി കാണപ്പെടുന്നു.ആളുകള്ക്ക് പഞ്ചസാരയെ അത്രപ്പെട്ടെന്ന് ഒന്നും നിത്യജീവിതത്തില് നിന്ന് ഒഴിവാക്കി നിര്ത്താനും കഴിയില്ല.


ചായയിലെ മധുരത്തിന് മാത്രം നിയന്ത്രണം ഏര്പ്പെടുത്തുന്നവര് മറ്റ് പല ഭക്ഷണത്തിലുമടങ്ങിയിട്ടുള്ള മധുരത്തിന്റെ അളവിനെ പറ്റി ചിന്തിക്കാറേയില്ല , എന്നാല് സംഗതി അല്പം ഗൗരവമേറിയതാണ്. ഭക്ഷണത്തില് പഞ്ചസാരയുടെ അളവ് ഇനിയും നിയന്ത്രിച്ചില്ലെങ്കില് നിങ്ങളെ മരണത്തിലേക്ക് വരെ ഇത് എത്തിച്ചേക്കാം.


നാഷണല് കാന്സര് ഇന്സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്‌ മുതിര്ന്ന പുരുഷന്മാര് പ്രതിദിനം 24 ടീസ്പൂണ് പഞ്ചസാര കഴിക്കുന്നു.ഇത് 384 കലോറിക്ക് തുല്യമാണ്.അമിത പഞ്ചസാര ഉപയോഗം അമിത വണ്ണത്തിലും പ്രമേഹത്തിലും ചെലുത്തുന്ന സ്വാധീനം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.എന്നാല് മനുഷ്യശരീരത്തിന് നിശ്ചിത അളവില് പഞ്ചസാര വേണതാനും.ശരീരത്തിന് ഊര്ജ്ജം നല്കുന്ന ഒരു കാര്ബോഹൈഡ്രേറ്റാണ്.അധികമായാല് അത് നിങ്ങളുടെ ശരീരത്തെ പല തരത്തില് പ്രതികൂലമായി ബാധിക്കും. അമിതമായ പഞ്ചസാര ഉപഭോഗം മൂലമുള്ള മരണങ്ങള് ഭയാനകമാം വിധം ഉയര്ന്ന നിരക്കിലുള്ള ചുരുക്കം ചില രാജ്യങ്ങളില് ഒന്നാണ് ഇന്ത്യ.നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.


പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിന് ഡോപാമൈന് എന്ന രാസവസ്തുവിന്റെ ഉത്പാദനം വര്ദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് പഴങ്ങളും പച്ചക്കറികളും കഴിക്കാന് ആഗ്രഹിക്കുന്നതിനെക്കാള് മധുരമുള്ള ചായയോ ചോക്ലേറ്റോ കഴിക്കാന് കൂടുതല് ആഗ്രഹിക്കുന്നത്.പഴങ്ങളും പച്ചക്കറികളും മുഴുവനായും കഴിക്കുന്ന ഭക്ഷണങ്ങള് തലച്ചോറിലേക്ക് ഡോപാമൈന് പുറപ്പെടുവിപ്പിക്കാത്തതിനാല് അതേ അനുഭൂതി ലഭിക്കാന് നിങ്ങളുടെ തലച്ചോറിന് കൂടുതല് പഞ്ചസാര ആവശ്യമായ് വരാന് തുടങ്ങുന്നു.മുതിര്ന്നവരില് വിഷാദരോഗത്തിനുള്ള സാധ്യത വര്ദ്ധിപ്പിക്കുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. ധാരാളം മധുരപലഹാരങ്ങള് കഴിക്കുന്നത് ശരീരത്തില് വീക്കം ഉണ്ടാക്കുന്നതിനാല് സന്ധിവേദന വര്ദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വീക്കത്തിന്റെ മറ്റൊരു പാര്ശ്വഫലങ്ങള് ചര്മ്മത്തിന് വേഗത്തില് പ്രായം കൂടാന് കാരണമാകും. ചര്മ്മത്തിലെ കൊളാജന്,എലാസ്റ്റിന് എന്നിവയെ നശിപ്പിക്കും.


നോണ്-ആല്ക്കഹോളിക്ക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് ഫാറ്റി ലിവറിനും സ്റ്റീറ്റോസിസ് കരളിലെ വീക്കത്തിനും കാരണമാകും .ഒടുവില് കരളിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുത്തുകയും പിന്നീട് കരള് മാറ്റിവയ്ക്കല് ആവശ്യമായി വരികയും ചെയ്യും . ധാരാളം മധുരം കഴിക്കുന്ന ആളുകള്ക്ക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് നിങ്ങള്ക്ക് പുതിയ കാര്യമായിരിക്കില്ല, അമിത ഉപയോഗം നിങ്ങളുടെ ഭാരം വര്ദ്ധിപ്പിക്കും.


പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കാം


നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അളവ് വര്ദ്ധിപ്പിക്കുക.

ജലാംശം നിലനിര്ത്തുക

തേന് ഭക്ഷണത്തില് ഉള്പ്പെടുത്താന് ശ്രമിക്കുക

മാനസികസമ്മര്ദ്ദ നിയന്ത്രണം പരിശീലിക്കുക

പഞ്ചസാര കഴിക്കാന് പാടില്ലാത്ത സമയങ്ങള്


ഒഴിഞ്ഞ വയറ്റില്.

രാത്രി വൈകിയുള്ള ഉപയോഗം.

വ്യായാമത്തിന് മുമ്ബ് പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കുക.

സമ്മര്ദ്ദത്തിലോ മാനസിക പ്രയാസങ്ങള് നേരിടുമ്ബോള് ഉപയോഗിക്കരുത്.

രാവിലെ കഴിക്കുന്ന ചായ മുതല് അര്ദ്ധരാത്രിയിലെ മധുരപലഹാരം വരെ നമ്മുടെ ഭക്ഷണക്രമത്തില് പഞ്ചസാര ഒരു പ്രധാന ഘടകമായിരിക്കാം, പക്ഷേ അമിതമായ ഉപഭോഗം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള് ഉണ്ടാക്കും. ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം, ചര്മ്മ വാര്ദ്ധക്യം എന്നിവ വരെ, അപകടസാധ്യതകള് നിഷേധിക്കാനാവാത്തതാണ്. അതിനാല്, അടുത്ത തവണ നിങ്ങള് ആ മധുരപലഹാരം കഴിക്കുമ്ബോള്, രണ്ടുതവണ ചിന്തിക്കുക!


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക