Click to learn more 👇

വിവാഹ വാഗ്ദാനം നല്‍കി ‌പള്ളിവികാരി ലൈംഗീകമായി പീഡിപ്പിച്ചു; കേസെടുത്ത് തൃക്കാക്കര പൊലീസ്


 

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. പിഴല സ്വദേശിയായ വൈദികനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു.


റായ്പൂർ സെൻറ് മേരീസ് പള്ളിയിലെ വികാരി ഫാദർ നെല്‍സണ്‍ കൊല്ലനശേരിക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ഒരു ലക്ഷത്തി നാല്പത്തിമൂവായിരം രൂപ വാങ്ങിയെടുക്കുകയും ചെയ്തു എന്നാണ് പരാതി.


പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി എന്നും പരാതി. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. 


യുവതിയുടെ പരാതിയില്‍ വൈദ്യ പരിശോധന നടത്തി. റായ്‌പൂരിലാണ് പള്ളി വികാരി ജോലി ചെയ്തിരുന്നത്. നിലവില്‍ വൈദികൻ ഒളിവിലാണ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക