Click to learn more 👇

ലോണ്‍ ക്ലോസ് ചെയ്യുകയാണോ...? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ പണി കിട്ടും


 

വായ്പയെടുത്താണ് ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നത്. വീടാകട്ടെ, വാഹനം ആകട്ടെ സാധാരണക്കാർക്ക് ലോണെടുക്കാതെ ഈ സ്വപ്നങ്ങള്‍ പൂർത്തികരിക്കാൻ കഴിയില്ല.


എന്നാല്‍ മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. ലോണ്‍ ക്ലോസ് ചെയ്തു കഴിഞ്ഞാലും ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ കൃത്യമായി ശ്രദ്ധിച്ചില്ലേല്‍ കിട്ടുന്നതാകട്ടെ മുട്ടൻ പണിയും. ലോണ്‍ ക്ലോസ് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരിശോധിക്കാം.


നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്


ബാങ്കിന് നല്‍കാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി). ലോണ്‍ ക്ലോസ് ചെയ്താല്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ബാങ്ക് എൻഒസി നല്‍കണം. ലോണ്‍ എടുത്തു വാങ്ങുന്ന വാഹനം ലോണ്‍ കാലാവധിക്ക് മുൻപായി വില്‍ക്കുന്നതിനായി ബാങ്കില്‍ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കില്‍ ആർസി ബുക്കില്‍ പേരുമാറ്റാൻ സാധിക്കില്ല.


ഹൈപ്പോത്തിക്കേഷൻ


വാഹന വായ്പയാണെങ്കില്‍ ആർസി ബുക്കില്‍ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളില്‍ ലോണ്‍ നല്‍കുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കില്‍ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാല്‍ മാത്രമേ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കില്‍ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർത്ത് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്ബനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.


ലോണ്‍ ക്ലോസ് ചെയ്യണം


ഇഎംഐ അടച്ചു തീർത്താല്‍ ലോണ്‍ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോണ്‍ എടുക്കുമ്ബോള്‍ ആക്ടീവ് ലോണ്‍ ഉണ്ടെങ്കില്‍ സിബില്‍ സ്കോർ കുറയും. ഇതുമൂലം ചിലപ്പോള്‍ പുതിയ ലോണ്‍ ലഭിക്കുന്നതുവരെ തടയപ്പെട്ടേക്കാം.


സിബില്‍ സ്കോർ പരിശോധിക്കണം


ഏതൊരു ലോണ്‍ ക്ലോസ് ചെയ്യുമ്ബോഴും സിബില്‍ സ്കോർ പരിശോധിക്കണം. സിബില്‍ സ്കോറിന്റെ അടിസ്ഥാനത്തിലാകും തുടർന്നും ലോണ്‍ ലഭിക്കുന്നത്. ക്ലോസ് ചെയ്ത ലോണിന്റെ ഇംഎഎ അടച്ചതിന്റെ വിവരങ്ങള്‍, മറ്റ് ഏതെങ്കിലും ലോണ്‍ ക്ലോസാകാതെ കിടപ്പുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സിബില്‍ സ്കോർ പരിശോധിച്ചാല്‍ മാത്രമേ അറിയാനാകു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക