കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യവുമായി യുഎഇ.
തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ സാധുവായ വിസ, റെസിഡന്‍സി പെര്‍മിറ്റ്, ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് അനുവദിച്ചിരുന്ന ഇളവിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
ഇതനുസരിച്ച് ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ സൗകര്യം അനുവദിക്കുന്ന പദ്ധതിയിലേക്ക് ആറ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളാണ് പുതിയതായി ഉള്‍പ്പെട്ടത്