വിവാഹേതരബന്ധങ്ങള്‍ ഇന്ന് പല ദാമ്ബത്യങ്ങളും ശിഥിലമാക്കികൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാർത്തകള്‍ ഇന്ന് സോഷ്യല്‍ മീഡിയ വഴി പുറത്തുവരുന്നുണ്ട്.
ഇപ്പോഴിതാ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ഉള്‍പ്പെട്ട സമാനയമായ ഒരു സംഭവത്തിന്റെ നാടകീയ മുഹൂർത്തങ്ങളാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്.
ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പല്‍ കോർപ്പറേഷൻ (ജിഎച്ച്‌എംസി) ജോയിന്റ് കമ്മീഷണർ ജാനകി റാമിനെ ഭാര്യ കല്യാണി മറ്റൊരു സ്ത്രീക്കൊപ്പം അവരുടെ വീട്ടില്‍ നിന്ന് പിടികൂടിയതിനെ തുടർന്നുണ്ടായ സംഘർഷഭരിതമായ നിമിഷങ്ങളുടെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയില്‍ രഹസ്യ ബന്ധം കയ്യോടെ പിടിക്കുന്നതും പിന്നാലെ കല്യാണിയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെയും കാമുകിയെയും ശാരീരികമായി ഉപദ്രവിക്കുന്നതാണ് കാണുന്നത്. തമ്മില്‍ വാക്കേറ്റവും വഴക്കും ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് വലിയ ചർച്ചയും തുടങ്ങി.
"ഘർ കേ കലേഷ്" എന്ന എക്‌സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഒരു ദിവസം കൊണ്ട് 15 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ജിഎച്ച്‌എംസി ജോയിൻ്റ് കമ്മീഷണറുടെ കാമുകിക്ക് ഇയാളെക്കാള്‍ 20 വയസോളം ഇളപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹൈദരബാദിലെ വാരസിഗുഡ മേഖലയിലാണ് സംഭവം നടന്നത്.
പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ജോയിന്റ് കമ്മീഷണറായ ജാനകിറാം തന്റെ യുവ കാമുകിയോടൊപ്പമാണ് ദിവസങ്ങളായി താമസിച്ചിരുന്നത്. എന്നാല്‍ ഈ വിവരം അറിഞ്ഞ ഭാര്യ കല്യാണി ബന്ധുക്കളെക്കൂട്ടി വീട്ടില്‍ എത്തുകയായിരുന്നു. തുടർന്ന് കല്യാണിയും ബന്ധുക്കളും വീട്ടില്‍ കയറുകയും ബാത്‌റൂമില്‍ നിന്ന് കാമുകിയെ കണ്ടെത്തുകയുമായിരുന്നു. ഇതിനിടയില്‍ ജോയിന്റ് കമ്മീഷണർ കാമുകിയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും, അയാള്‍ക്കും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പൊതിരെ തല്ലുകിട്ടി.
Extra-Marital Affair Kalesh (GHMC joint commissioner caught having an extra martial affair)
pic.twitter.com/vvcqWi0KZ5
സംഭവത്തിന്റെ രണ്ട് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യത്തെ വീഡിയോയുടെ തുടക്കത്തില്‍ ജാനകിറാമിനെ ബാത്‌റൂമിനു മുന്നിലിട്ട് ഭാര്യയും ബന്ധുക്കളും ചേർന്ന് ചോദ്യം ചെയ്യുന്നതാണ് കാണുന്നത്. എന്നാല്‍ അയാള്‍ ബാത്‌റൂമിന്റെ ഡോർ തുറക്കാൻ വിസമ്മതിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടർന്ന് കല്യാണിയും ബന്ധുക്കളും ചേർന്ന് ജാനകിറാമിനെ പൊതിരെ തല്ലുകയും പുരുഷന്മാർ ഇയാളെ ബാത്‌റൂമിനു മുന്നില്‍ നിന്ന് ബലമായി പിടിച്ചുമാറ്റി മർദ്ദിക്കുകയും ചെയ്യുന്നതാണ് കാണുന്നത്. തുടർന്ന് കല്യാണിയും മറ്റു സ്ത്രീകളും ബാത്‌റൂമിന്റെ ഡോർ തുറക്കുകയും യുവതിയെ കയ്യോടെ പിടികൂടുകയുമാണ്. രണ്ടാമത്തെ ദൃശ്യങ്ങളില്‍ യുവതിയെ സ്ത്രീകള്‍ ചേർന്ന് കൂട്ടമായി മർദിക്കുന്നതും ഇരുവരുടെയും വീഡിയോ പകർത്താൻ ശ്രമിക്കുന്നതുമാണ് കാണുന്നത്.
വീഡിയോയെ തുടർന്ന് പൊതുജനങ്ങള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ വാരസിഗുഡ പോലീസ് വിഷയത്തില്‍ ഇടപെട്ടു. ചോദ്യം ചെയ്യലില്‍ തന്റെ ഭർത്താവിന് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കല്യാണി ആരോപിച്ചു. ഇതേതുടർന്ന് കൂടുതല്‍ അന്വേഷണത്തിനായി ജിഎച്ച്‌എംസി ജോയിൻ്റ് കമ്മീഷണറെയും കാമുകിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വീഡിയോ വൈറലായതിനു പിന്നാലെ നിരവധി ആളുകളാണ് തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. ,ഒരു ഉപഭോക്താവ് " വിവാഹേതര ബന്ധം വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ഓരോ ഭാര്യയും ഭർത്താവുമാണ് … ഇത് ഒരു കുറ്റമായി ഞാൻ കരുതുന്നില്ല " പൊതുജനങ്ങളെ ഇവിടെ ജയിലിലടക്കണം" എന്നാണ് കുറിച്ചത്. " മറ്റൊരു ഉപയോക്താവ് തമാശരൂപേണ കുറിച്ചത് , "ഒന്നായിരുന്നതിനെ രണ്ടാക്കി" എന്നാണ്
Extra-Marital Affair Kalesh (GHMC joint commissioner caught having an extra martial affair)
pic.twitter.com/vvcqWi0KZ5