Click to learn more 👇

ഏറ്റവുമധികം സ്ത്രീകള്‍ മദ്യപിക്കുന്ന ആ ഇന്ത്യൻ സംസ്ഥാനം ഇതാണ്!!


 

ഒരു കാലത്ത് മദ്യപാനികളായി പുരുഷന്മാർ മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇന്ന് സ്ത്രീകളും മദ്യപാനത്തില്‍ സജീവമാണ്. ഇപ്പോഴിതാ ഏറ്റവും അധികം സ്ത്രീകള്‍ മദ്യപിക്കുന്ന സംസ്ഥനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ പുറത്തു വന്നിരിക്കുകയാണ്.


നിങ്ങള്‍ക്കറിയാമോ ഇന്ത്യയില്‍ ഏറ്റവുമധികം സ്ത്രീകള്‍ മദ്യപിക്കുന്ന സംസ്ഥാനം ഏതാണെന്ന്? അത് അസമാണ്. രാജ്യത്ത് 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 1.2 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നു. ഈ ദേശീയ ശരാശരി മറികടന്ന് അസമില്‍ 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 16.5 ശതമാനം പേർ മദ്യം ഉപയോഗിക്കുന്നു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


8.7 ശതമാനം സ്ത്രീകളും മദ്യപിക്കുന്ന മേഘാലയയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഈ കണക്കുകളില്‍ മൂന്നാം സ്ഥാനം അരുണാചല്‍ പ്രദേശിനാണ്. 15നും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 3.3 ശതമാനം പേർ മദ്യം കഴിക്കുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. സിക്കിമില്‍ 0.3 ശതമാനവും ഛത്തീസ്ഗഢില്‍ 0.2 ശതമാനവും സ്ത്രീകള്‍ മദ്യപിക്കുന്നു.


നേരത്തെ സ്ത്രീകളുടെ മദ്യപാനം യഥാക്രമം 9.9 ശതമാനവും 9.6 ശതമാനവുമായിരുന്ന ഝാർഖണ്ഡിലും ത്രിപുരയിലും ഗണ്യമായ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. നിലവിലെ കണക്കുകള്‍ ഝാർഖണ്ഡില്‍ 0.3 ശതമാനവും ത്രിപുരയില്‍ 0.8 ശതമാനവുമാണ്.


കേരളത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 1.6 ശതമാനം സ്ത്രീകള്‍ മദ്യപിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ 0.2 ശതമാനം സ്ത്രീകള്‍ മാത്രമേ മദ്യപിക്കുന്നൊള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, കേരളത്തിലെ പുരുഷന്മാരില്‍ 19.9 ശതമാനം പേരാണ് മദ്യപിക്കുന്നവരെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക