Click to learn more 👇

പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം; കര്‍ണപുടം തകര്‍ന്നു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ മറ്റൊരു സ്കൂളിലെ വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു.

മര്‍ദനത്തില്‍ കുട്ടിയുടെ കർണപുടം തകര്‍ന്നു. 


മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്ബായിരുന്നു സംഭവം. 


പയ്യോളിയിലെ ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശീലനം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സ്‌കൂളിന്‍റെ പേരും കുട്ടിയുടെ പേരും ചോദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘത്തിന്‍റെ മർദനം.


സംഘത്തിലുണ്ടായിരുന്ന നാലാമന്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അവശനിലയിലായ കുട്ടിയെ ഉപേക്ഷിച്ച്‌ ഇവര്‍ കടന്നുകളയുകയായിരുന്നു. പിന്നീട് ഫുട്‌ബോള്‍ പരിശീലനം നടത്തുന്ന അധ്യാപകനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.


സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എസ്പിക്ക് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തതെന്നാണ് ആരോപണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക