പൊതുനിരത്തുകളിലെ അശ്രദ്ധമായ വാഹനാഭ്യാസങ്ങള്‍ കാരണം കാല്‍നടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഒരു പോലെ അപകടത്തിലാക്കുന്ന പ്രവണതകള്‍ ഇപ്പോള്‍ കൂടി വരുന്നു.
ഇത്തരം അഭ്യാസ പ്രകടനങ്ങളിലൂടെ അപകടങ്ങള്‍ തുടര്‍ കഥയാകുമ്ബോള്‍ കാര്യമായ നടപടിയെടുക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിമുഖതയും ചര്‍ച്ച ചെയ്യപ്പെടുന്നു.
ബെംഗളൂരുവില്‍ നിന്നും പുറത്തുവന്ന ഒരു ഞെട്ടിക്കുന്ന വീഡിയോ അശ്രദ്ധമായ വാഹനമോടിക്കലിന്റെ ഉത്തമ ഉദാഹരണമായി മാറി. തിരക്കേറിയ റോഡില്‍ ഒരു യുവ ദമ്ബതികള്‍ അപകടകരമായ ഒരു ബൈക്ക് അഭ്യാസത്തില്‍ ഏര്‍പ്പെടുന്നത് കാണിക്കുന്നു. സര്‍ജാപൂര്‍ മെയിന്‍ റോഡിലൂടെ ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നയാള്‍ ഒരു സ്ത്രീയെ ഇന്ധന ടാങ്കില്‍ ഇരുത്തിക്കൊണ്ട് ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
A reckless bike stunt isn’t a display of love—it’s a violation of the law and a threat to public safety.
Sarjapur Police have registered a case against a techie and his partner for dangerous riding. Strict action will follow.
#FollowTheRules #BengalurudistPolice pic.twitter.com/HWb61mv5PB
ഇന്ധന ടാങ്കില്‍ ഇരിക്കുന്ന സ്ത്രീ ബൈക്കോടിക്കുന്നയാളെ കെട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ പകര്‍ത്തിയിട്ടുണ്ട്. ഈ സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, അത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.
പോലീസ് യാത്രക്കാരനെ തിരിച്ചറിഞ്ഞു, കേസ് രജിസ്റ്റര്‍ ചെയ്തു. വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ബെംഗളൂരു ജില്ലാ പോലീസ് അതിവേഗ നടപടി സ്വീകരിച്ചു. ബെംഗളൂരു ജില്ലാ പോലീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ദൃശ്യങ്ങളോട് പ്രതികരിച്ചു, പ്രസ്തുത വ്യക്തി ഒരു ടെക്കിയാണെന്ന് സ്ഥിരീകരിച്ചു.
വീഡിയോ പങ്കിട്ടുകൊണ്ട് അവര്‍ എഴുതി: അശ്രദ്ധമായ ഒരു ബൈക്ക് സ്റ്റണ്ട് സ്‌നേഹ പ്രകടനമല്ല - അത് നിയമലംഘനവും പൊതു സുരക്ഷയ്ക്ക് ഭീഷണിയുമാണ്. അപകടകരമായ റൈഡിംഗിന് ഒരു ടെക്കിക്കും പങ്കാളിക്കുമെതിരെ സര്‍ജാപൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.