Click to learn more 👇

കൊടുത്ത മദ്യത്തിന്റെ അളവ് കുറഞ്ഞുപോയി; ചോദ്യം ചെയ്തയാളെ ക്രൂരമായി മര്‍ദിച്ച്‌ ബാര്‍ ജീവനക്കാരൻ; CCTV വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

കോട്ടയം കുറവിലങ്ങാട് ബാറിൻ്റെ ഉദ്ഘാടന ദിവസം യുവാവിനെ അക്രമിച്ച കേസില്‍ ബാർ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.

കുമരകം സ്വദേശി ബിജുവിനെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. 


എം.സി റോഡില്‍ വെമ്ബള്ളി ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ച ബാറിലാണ് സംഘർഷമുണ്ടായത്. ബാറില്‍ മദ്യപിക്കാൻ എത്തിയ വ്യക്തി മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത ജീവനക്കാരൻ ഗ്ലാസ് ഉപയോഗിച്ച്‌ നാട്ടുകാരനെ തുടരെ തുടരെ എറിഞ്ഞു വീഴ്ത്തുകയും ശേഷം മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തൃപ്പുണിത്തുറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏകചക്ര ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബാർ.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക