പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാർട്ട്ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ബ്രസീലിലെ അനാപൊളിസിലാണ് സംഭവം.
സൂപ്പർ മാർക്കറ്റില്‍ സാധനം വാങ്ങാല്‍ പോയപ്പോള്‍ പിൻ പോക്കറ്റിലിട്ടിരുന്ന ഫോണ്‍ പൊട്ടത്തെറിച്ച് കത്തുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭർത്താവിനൊപ്പം സൂപ്പർ മാർക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ സ്ത്രീ ധരിച്ചിരുന്ന ജീൻസില്‍ നിന്ന് പുക ഉയരാൻ തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ജീൻസിന്റെ പോക്കറ്റില്‍ നിന്ന് തീ ഉയരുകായിരുന്നു.
തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പരിഭ്രാന്തയാകുന്നതും, പെട്ടന്നു തന്നെ ഭർത്താവ് സഹായത്തിനായി ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് അനുസരിച്ച്, യുവതിയെ ഉടൻ സമീപത്തെ ആല്‍ഫ്രെഡോ അബ്രാവു എന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ കൈയ്യിലും ശരീരത്തിന്റെ പിന്ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. മോട്ടറോളയുടെ മോട്ടോ ഇ32 എന്ന മോഡല്‍ സ്മാർട്ട്ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ വാങ്ങി ഒരു വർഷം തികഞ്ഞിട്ടില്ലെന്നാണ് വിവരം.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുന്നതിനായി യുവതിയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മോട്ടറോള പ്രസ്താവനയില്‍ പ്രതികരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ പ്രധാന മുൻഗണനയെന്നും ഉപകരണങ്ങള്‍ കർശനമായ പരിശോധനയ്ക്ക് വിധേയമാകുമെന്നും കമ്ബനി കൂട്ടിച്ചേർത്തു.