മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ ആരംഭിച്ച കരിയര്‍ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലൂടെ തന്റേതായ സ്റ്റാര്‍ഡം സൃഷ്ടിച്ചെടുത്ത ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര
താരത്തിന്റെ പ്രണയവും വിവാഹവും എല്ലാം ആരാധകർ ഏറ്റെടുത്തതാണ്.
തെന്നിന്ത്യൻ സംവിധായകൻ വിഘ്‌നേഷ് ശിവനെ ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. അന്നും ഇന്നും വിഘ്‌നേഷിന് നയൻതാരയോട് വാക്കുകളില്‍ നിർവചിക്കാനാവാത്ത പ്രണയമാണെന്ന് താരം പങ്കിടുന്ന പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്.
ഇപ്പോഴിതാ പ്രണയദിനത്തില്‍ നയൻതാരയ്ക്കൊപ്പമുള്ള ആരും കൊതിച്ചു പോകുന്ന റൊമാന്റിക് വീഡിയോ പങ്കിട്ടിരിക്കുകയാണ് വിഘ്‌നേഷ്.
"എന്റെ തങ്കത്തോടൊപ്പം ഒരു പതിറ്റാണ്ട്... ശുദ്ധമായ സ്നേഹത്തെ വിലമതിക്കുന്നു... നയൻസ് ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്ന... സ്നേഹത്തിലും ദയയിലും വിശ്വസിക്കുന്ന എല്ലാവർക്കും ഹാപ്പി വാലന്റയിൻസ് ഡേ... 3650 ദിവസത്തിലേറെയായി എല്ലാ ദിവസവും ഏറ്റവും ശുദ്ധമായ, സത്യസന്ധമായ സ്നേഹം കാണിച്ചതിന് എന്റെ ഭാര്യയോട് നന്ദി…. ദൈവത്തിന്റെ അനുഗ്രഹത്താല്‍ സന്തോഷത്തോടെ ഞങ്ങള്‍ ഈ സ്നേഹം ഞങ്ങളുടെ കുഞ്ഞുങ്ങളിലേക്കും ഞങ്ങള്‍ക്കായി പ്രകടിപ്പിക്കുന്ന ജീവിതത്തിലേക്കും കൈമാറുകയും തുടരുകയും ചെയ്യുന്നു, എല്ലായ്പ്പോഴും എന്നപോലെ എന്റെ ഹൃദയത്തില്‍ നിന്ന് നേരിട്ട് ചില വാക്കുകളിലൂടെ സംഗ്രഹിച്ചിരിക്കുന്നു...
നിങ്ങളെ സ്നേഹിക്കുന്നു എന്റെ ഉയിർ & ഉലകം..." എന്ന ക്യാപ്ഷൻ നല്‍കിയാണ് പ്രണയം നിറക്കുന്ന ഈ വീഡിയോ താരദമ്ബതിമാർ പങ്കിട്ടിരിക്കുന്നത്.