അമേരിക്കയില്‍ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ച് വൈറ്റ് ഹൗസ്.
ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
'ഹഹ വൗ' എന്ന കമന്റോടെ എക്സ് സിഇഒ ഇലോണ്‍ മസ്ക് വീഡിയോ റീപോസ്റ്റ് ചെയ്തു. പൗരന്മാരെ ചങ്ങലയില്‍ ബന്ധിച്ച് തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് പങ്കുവെച്ചത്.
ASMR ഹ ഹ...വൗ ഇല്ലീഗല്‍ ഏലിയൻസിനെ നാടുകടത്തുന്ന വിമാനം' എന്ന കമന്റോടെയാണ് 40 സെക്കറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വ്യക്തികളില്‍ ആരുടെയും മുഖം വ്യക്തമല്ല.
അതേസമയം മനുഷ്യരെ ചങ്ങലക്കിടുന്ന ദൃശ്യങ്ങളില്‍ ASMR എന്ന് ചേർത്തതില്‍ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
അതേസമയം മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് ട്രംപ് ഭരണകൂടം നാടു കടത്തി. മറ്റ് രാജ്യങ്ങള്‍ സ്വീകരിക്കാത്തവരാണ് ഇവരില്‍ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവർ ഇതില്‍ ഉള്‍പ്പെടുന്നു. ഒരു ഹോട്ടലില്‍ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു.
Haha wow 🧌🏅 https://t.co/PXFXpiGU0U
സ്വന്തം രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍, ഇവരെ ഒരു താല്‍ക്കാലിക ക്യാമ്ബിലേക്ക് മാറ്റും. പാനമ കനാല്‍ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തിയാണ് ട്രംപ് കുടിയേറ്റക്കാരെ ഏറ്റെടുക്കാൻ പാനമയെ നിര്‍ബന്ധിതരാക്കിയത്.