10-ാം ക്ലാസ് വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പാർട്ടിയ്ക്കായി കഞ്ചാവെത്തിച്ചു നല്‍കിയ ആള്‍ പിടിയില്‍.
വിദ്യാർത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ കളനാട് സ്വദേശി സമീർ കെ കെ (34 ) പൊലീസ് പിടികൂടി. പിടികൂടുന്നതിനിടെ പൊലീസിനെ അതിക്രമിക്കാൻ ശ്രമിച്ചതിനടക്കം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻഡിപിഎസ് ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയാണ് പ്രതിക്കു മേല്‍ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകള്‍. സെന്റ് ഓഫ് പാർട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാർത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കുട്ടികള്‍ തന്നെ പ്രതിയുടെ പേര് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
കാസർഗോഡ് പൊലീസ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട സ്കൂള്‍ വിദ്യാർത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികള്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് പറഞ്ഞു.
ഇങ്ങനെ സെന്റ് ഓഫ് പാർട്ടിയ്ക്ക് ലഹരി ഉപയോഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോള്‍ സംശയം തോന്നിയ വിദ്യാർത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുകയും തുടർന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇങ്ങനെയാണ് സമീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.