മാമലക്കണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. എളമ്ബശേരി സ്വദേശിയായ മായ (37) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ വീട്ടില്‍ ആശവർക്കാർമാരെത്തിയപ്പോവാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവ് ജിജോയും മൃതദേഹത്തിനരികില്‍ ഉണ്ടായിരുന്നു. ഇന്നലേ രാത്രിയാണ് സംഭവം നടന്നത്. രാത്രി വീട്ടിലുണ്ടായ തർക്കത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കി. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
ഭാര്യയെ സംശയാസ്പദമായ നിലയില്‍ കണ്ടെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർക്കൊരു കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.