Click to learn more 👇

ഹോളി ഓഫറുമായി ബിഎസ്‌എന്‍എല്‍; 365 ദിവസത്തേക്ക് 1499 രൂപ, 24 ജിബി ഡാറ്റയും കോളും എസ്‌എംഎസും


 

കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍. ഇപ്പോള്‍ ഒരു പുതുക്കിയ വാര്‍ഷിക റീച്ചാര്‍ജ് പാക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്.

അധിക വാലിഡിറ്റിയോടെ വരുന്ന ഈ പ്രത്യേക പ്രീപെയ്ഡ് റീച്ചാര്‍ജില്‍ ഡാറ്റയും കോളും എസ്‌എംഎസും 365 ദിവസവും ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.


ഹോളി ഓഫര്‍ എന്ന നിലയ്ക്കാണ് ബിഎസ്‌എന്‍എല്‍ 1499 രൂപയുടെ പുതുക്കിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ 336 ദിവസമായിരുന്നു ഈ പ്ലാനിന് വാലിഡിറ്റി. എന്നാലിപ്പോള്‍ 29 ദിവസം കൂടി അധികം നല്‍കി 1499 രൂപ റീച്ചാര്‍ജിന്റെ വാലിഡിറ്റി 365 ദിവസത്തിലേക്ക് അഥവാ ഒരു വര്‍ഷമായി ബിഎസ്‌എന്‍എല്‍ ഉയര്‍ത്തി. അണ്‍ലിമിറ്റഡ് കോളിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്‌എംഎസ്, ആകെ 24 ജിബി ഡാറ്റ എന്നിവയാണ് ഈ റീച്ചാര്‍ജ് പ്ലാനിന്റെ പ്രത്യേകതകള്‍. അതായത് കുറച്ച്‌ മാത്രം ഡാറ്റ ആവശ്യമുള്ളവരും, പരിധിയില്ലാതെ കോളുകള്‍ വിളിക്കേണ്ടവരുമായ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഉചിതമായ റീച്ചാര്‍ജ് പ്ലാനാണ് 1499 രൂപയ്ക്ക് ബിഎസ്‌എന്‍എല്‍ നല്‍കുന്നത്.


എന്നാല്‍ അധിക വാലിഡിറ്റിയോടെയുള്ള ബിഎസ്‌എന്‍എല്ലിന്റെ ഈ പ്രത്യേക ഓഫര്‍ ലഭിക്കാന്‍ 2025 മാര്‍ച്ച്‌ 31ന് മുമ്ബ് റീച്ചാര്‍ജ് ചെയ്യണം. ബിഎസ്‌എന്‍എല്‍ വെബ്സൈറ്റും ബിഎസ്‌എന്‍എല്‍ സെല്‍ഫ്കെയര്‍ ആപ്പും വഴി റീച്ചാര്‍ജ് ചെയ്യാം. രാജ്യത്ത് 4ജി വിന്യാസം ബിഎസ്‌എന്‍എല്‍ നടത്തുന്നതിനിടെയാണ് കമ്ബനി ആകര്‍ഷകമായ റീച്ചാര്‍ജ് ഓപ്ഷനുകള്‍ ഉപയോക്താക്കള്‍ക്ക് വച്ചുനീട്ടുന്നത്. ബിഎസ്‌എന്‍എല്ലിന്റെ 4ജി അപ്ഗ്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. 2025 ജൂണോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നെറ്റ്വര്‍ക്കിനെയും കോള്‍ഡ്രോപ്പിനെയും കുറിച്ചുള്ള പരാതികള്‍ 4ജി പൂര്‍ത്തിയാവുന്നതോടെ പരിഹരിക്കുമെന്നാണ് കരുതുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക