Click to learn more 👇

ക്രിക്കറ്റുകളിക്കിടെ മിന്നലേറ്റതിന് പിന്നാലെ സ്മാര്‍ട്‌ഫോണ്‍ പൊട്ടിത്തെറിച്ചു മരണം


 

പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു

എടത്വാ ഒന്നാം വാർഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകൻ അഖില്‍ പി. ശ്രീനിവാസൻ (29) ആണ് മരിച്ചത്. ഒപ്പം കളിക്കാനുണ്ടായിരുന്ന ശരണ്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല.


ഞായറാഴ്ച മൂന്നരയോടെയാണ് സംഭവം. എടത്വാ പുത്തൻവരമ്ബിനകം പാടത്ത് ക്രിക്കറ്റ് കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു അഖില്‍.


മിന്നലേറ്റതിന് പിന്നാലെ അഖിലിന്റെ കൈയിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു.അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്ന അഖില്‍ ചുണ്ടൻവള്ളത്തിന്റെ പണികള്‍ക്കും പോകുമായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക