ആശ വർക്കർമാർക്കുള്ള ആനുകൂല്യങ്ങള്‍ ഉയർത്തി ആന്ധ്രാപ്രദേശ് സർക്കാർ. 30 വർഷം സേവനമനുഷ്ഠിച്ച് വിരമിക്കുന്നവർക്ക് 1.5 ലക്ഷം രൂപ ഗ്രാറ്റ്വിറ്റി നല്‍കുന്നതിന് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു ഉത്തരവിറക്കി. രാജ്യത്ത് ആദ്യമായാണ് ആശ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി നല്‍കുന്നത്.
വിരമിക്കല്‍പ്രായം 60-ല്‍നിന്ന് 62 ആക്കി. ആദ്യത്തെ രണ്ടുപ്രസവങ്ങള്‍ക്ക് ആറുമാസം ശമ്ബളത്തോടുകൂടിയ പ്രസവാവധിയും അനുവദിച്ചു. സംസ്ഥാനത്തെ 42,752 ആശ വർക്കർമാർക്ക് ഇത് പ്രയോജനപ്പെടും. ആശ വർക്കർമാർക്ക് ഉയർന്ന ഓണറേറിയം നല്‍കുന്ന സംസ്ഥാനവും ആന്ധ്രാപ്രദേശാണ്. 10,000 രൂപ.