Click to learn more 👇

യുഎസിനെ വിടാതെ വിമാന അപകടം ; ഡെൻവര്‍ വിമാനത്താവളത്തില്‍ അമേരിക്കൻ എയര്‍ലൈൻസ് വിമാനത്തിന് തീപിടിച്ചു ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം


 

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു . ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ടെര്‍മിനല്‍ സിയിലെ ഗേറ്റ് സി38 ന് സമീപത്തുവെച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത് . യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കിഴ ആളപായമില്ല.


172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. 


അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വറിലേത്. ഈ വിമാനത്താവളത്തില്‍ നിന്ന് ശരാശരി 1500 വിമാനങ്ങളാണ് ദിവസേനെ പറന്നുയരാറുള്ളത്.

ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക