Click to learn more 👇

കോന്നി സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് 11 ലക്ഷം രൂപ; പണം തിരികെ നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; 64 കാരൻ അതീവ ഗുരുതരാവസ്ഥയില്‍


 

കോന്നി റീജിയണല്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 11 ലക്ഷം രൂപ തിരികെ നല്‍കിയില്ല. 64 കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പത്തനംതിട്ട കോന്നി പയ്യനാമണ്‍ സ്വദേശി 64 കാരനായ ആനന്ദൻ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 


ഇദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ കഴിയുകയാണ്. മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേർത്തു കഴിച്ചാണ് ഇദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യേണല്‍ സഹകരണ ബാങ്കില്‍ നിന്ന് കിട്ടാനുള്ള 11 ലക്ഷം രൂപ മുൻഗണനാ ക്രമത്തില്‍ നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.


ഇന്നലെയും പണം ചോദിച്ച്‌ ആനന്ദൻ ബാങ്കില്‍ പോയിരുന്നുവെന്നും എന്നാല്‍ പണം കിട്ടിയില്ലെന്നും മകള്‍ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തില്‍ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തില്‍ ഗുളികകള്‍ ചേർത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകള്‍ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക