Click to learn more 👇

യുഎസില്‍ പെരുമ്ബാമ്ബിനെ ഉപയോഗിച്ച്‌ മോഷണ ശ്രമം; ഞെട്ടിക്കുന്ന വീഡിയോ കാണാം


 

പട്ടാപകല്‍ ആളുകള്‍ക്കിടയില്‍ നിന്നും മോഷണം നടത്താന്‍ മോഷ്ടാക്കള്‍ പല തന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. ഇത് പ്രധാനമായും തങ്ങളില്‍ നിന്നും മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനും അതുവഴി സുരക്ഷിതമായി മോഷണം നടത്താനുമാണ്.


യുഎസിലെ ഒരു ഗ്യാസ് സ്റ്റേഷനില്‍ നിന്നും 400 ഡോളര്‍ (34,266 രൂപ) വിലയുള്ള സിബിഡി ഓയില്‍ മോഷ്ടിക്കുന്നതിന് ഉപയോഗിച്ചത് പെരുമ്ബാമ്ബുകളെ. അമേരിക്കയിലെ ടെന്നസിയിലെ ഒരു ഗ്യാസ് സ്റ്റേഷനിലാണ് ഈ മോഷണ ശ്രമം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സിസിടിവി ദൃശ്യങ്ങളില്‍ ഒരു ക്യാഷ്യറെയും അയാളോട് സംസാരിച്ച്‌ നില്‍ക്കുന്ന ഒരാളെയും കാണാം. ഒപ്പം ഒരു പെരുമ്ബാമ്ബനെ പിടിച്ച്‌ നില്‍ക്കുന്ന രണ്ട് കൈകളും. ഇയാള്‍ ക്യാമറാ ഫ്രെമിന് പുറത്താണ്. സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയില്‍ ചുരുട്ടി ഒരു പന്ത് പോലെയാക്കിയ പെരുമ്ബാമ്ബിനെ ആദ്യം മേശപ്പുറത്ത് വയ്ക്കുന്നു. ഈ സമയം ഇതിന്‍റെ ചിത്രമെടുക്കാന്‍ ശ്രമിച്ച ക്യാഷ്യരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാന്‍ ഇവര്‍ ശ്രമിക്കുന്നെങ്കിലും ക്യാഷര്‍ തന്‍റെ ഫോണ്‍ സുരക്ഷിതമാക്കുന്നു. ഈ സമയം മൂന്നാമത്തെയാള്‍ മറ്റൊരു പെരുമ്ബാമ്ബിനെ എടുത്ത് മേശയിലേക്ക് ഇടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീടുള്ള ദശ്യങ്ങള്‍ സിസിടിവി വീഡിയോയില്‍ ഇല്ല.


ഇതിനിടെ ക്യാഷര്‍ പോലീസിനെ വിവരം അറിയിക്കുകയും അവരെത്തുന്നതിന് മുമ്ബ് മോഷണശ്രമത്തിനെത്തിവയര്‍ രക്ഷപ്പെട്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ മോഷണ ശ്രമത്തിനായാണ് പാമ്ബുകളെ ഗ്യാസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസിന്‍റെ നിഗമനം. അതേസമയം ഇവര്‍ ഇതിനിടെ എന്തെങ്കിലും മോഷ്ടിച്ചോയെന്നും പോലീസ് അന്വേഷിക്കുന്നു. ഇതുവരെയായും പ്രതികളെ കുറിച്ച്‌ പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


പാമ്ബുകളെ തനിക്ക് പേടിയാണെന്ന് കടയില്‍ ഈ സമയം ഉണ്ടായിരുന്ന ക്യാഷ്യറായ മ.ൂർ റാവല്‍ പോലീസിനോട് പറഞ്ഞു. ധാരാളം ഉപഭോക്താക്കള്‍ കടയില്‍ ഉണ്ടായിരുന്ന സമയത്താണ് ഇത് സംഭവിച്ചത്. അവര്‍ പോകുന്നതിനിടെ കൌണ്ടറില്‍ നിന്നും ഒരു സിബിഡി ഓയില്‍ ബോട്ടില്‍ മോഷ്ടിച്ചെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അതേസമയം സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒപ്പം നിരവധി പേര്‍ വീഡിയോ റീഷയര്‍ ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക