ഇരുമ്ബനത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ഇരുമ്ബനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്ബില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26)യുടെ മരണത്തിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
ഭർത്താവ് തിരുവാങ്കുളം ചക്കുപറമ്ബ് വീട്ടില്‍ അഭിലാഷിന്റെ പീഡനം സഹിക്കാനാകാതെയാണ് യുവതി ജീവനൊടുക്കിയത് എന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഗീത തൂങ്ങിമരിച്ചത്.
പണം ആവശ്യപ്പെട്ട് അഭിലാഷ് യുവതിയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതി. ജോലിസ്ഥലത്ത് എത്തി ഭർത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരിച്ചതിന്റെ തലേ ദിവസവം വീട്ടില്‍ വച്ച് യുവതിയെ മർദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് സംഗീതയ്ക്കുള്ളത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ഹില്‍പാലസ് പൊലീസിലാണ് പരാതി
നല്‍കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.