Click to learn more 👇

ആലുവയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി 8 മാസം ഗര്‍ഭിണി; ബന്ധുവിനെതിരെ പോക്സോ കേസ്


 

എറണാകുളം ആലുവയില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി ഗർഭിണിയായി. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ഗർഭിണിയായത്.

ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തുന്നു. 


പെണ്‍കുട്ടിയില്‍ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്തു. പെണ്‍കുട്ടി എട്ടു മാസം ഗർഭിണിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പത്താം ക്ലാസ് പരീക്ഷ കഴിയും വരെ വീട്ടുകാരും, കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ ബന്ധുവിനതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക